വെജിറ്റേറിയന്‍ ചിലന്തികളെ കണ്ടെത്തി
ഭൂമുഖത്ത് ഇതുവരെ ഏതാണ്ട് നാല്പതിനായിരത്തോളം ചിലന്തിയിനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാം വലകെട്ടി ഇര കുടുക്കി വിശപ്പു മാറ്റുന്നവര്‍. അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പുതിയതായി കണ്ടെത്തിയ ഒരിനം ചിലന്തി; ഇരകളെ കുടുക്കി ശാപ്പിടുന്നതിന് പകരം അക്കേഷ്യ ഇലകള്‍ തിന്നുകഴിയുന്നവ. ചിലന്തികളിലും 'വെജിറ്റേറിയന്‍'മാര്‍ ഉണ്ടെന്ന കണ്ടെത്തല്‍ ഗവേഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
'ബഘീര കിപ്ലിങി'യെന്ന് ശാസ്ത്രീയനാമം നല്‍കിയിട്ടുള്ള ചിലന്തികളാണ് സസ്യഭുക്കുകളെന്ന് 'കറണ്ട് ബയോളജി'യുടെ പുതിയ ലക്കം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. അക്കേഷ്യയിലകളുടെ അഗ്രഭാഗം തിന്ന് കഴിയുന്ന ഈ ചിലന്തികളുടെ പ്രത്യേകത ആദ്യം നിരീക്ഷിച്ചത്, വില്ലനോവ സര്‍വകലാശാലയിലെ ക്രിസ്റ്റഫര്‍ മീഹന്‍ ആണ്. മെക്‌സിക്കോയില്‍ നടത്തിയ ഒരു ഫീല്‍ഡ് പര്യടനത്തിനിടെ ആയിരുന്നു അത്.

അക്കേഷ്യ മരത്തില്‍ കഴിയുന്ന ചിലന്തികള്‍ ശരിക്കും ആ വൃക്ഷത്തിന്റെ ബോഡിഗാര്‍ഡ് ആയാണ് പെരുമാറുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'സസ്യങ്ങളെ 'വേട്ടയാടുന്ന'തായി കണ്ടെത്തുന്ന ആദ്യ ചിലന്തിയാണിത്'-മീഹന്‍ പറയുന്നു. ബ്രാന്‍ഡീസ് സര്‍വകലാശാലയിലെ എറിക് ഓല്‍സണ്‍ കോസ്റ്റാറിക്കയില്‍ നിന്ന് ഈയിനം ചിലന്തികളെ സ്വന്തംനിലയ്ക്ക് നിരീക്ഷിക്കുയുണ്ടായി. ഇരുഗവേഷകരും ചേര്‍ന്നാണ് വെജിറ്റേറിയന്‍ ചിലന്തിയെ അവതരിപ്പിച്ചിരിക്കുന്നത്.
മുഖ്യമായും സസ്യഭക്ഷണമാണ് ഇവയുടേതെങ്കിലും, അപൂര്‍വമായി ഇവ ചില ചെറുജീവികളെ അകത്താക്കാറുണ്ട്. എന്നാല്‍ ഫീല്‍ഡ് പഠനങ്ങള്‍ വഴിയും, ചിലന്തിയുടെ കോശഭാഗങ്ങള്‍ രാസവിശകലനത്തിന് വിധേയമാക്കിയും ഗവേഷകര്‍ എത്തിയിയ നിഗമനം ഇവ അടിസ്ഥാനപരമായി സസ്യഭുക്കുകളാണ് എന്നാണ്.
സാധാരണ ചിലന്തികള്‍ കട്ടിയുള്ള ആഹാരം കഴിക്കാറില്ല-മീഹന്‍ അറിയിക്കുന്നു. പുറത്തുവെച്ച് ദഹിപ്പിച്ചിട്ടാണ് ഇരകളെ അകത്താക്കുക. എന്നാല്‍, സസ്യഭുക്കുകളായ ചിലന്തികള്‍ ഖരാവസ്ഥയിലുള്ള അക്കേഷ്യ ഇലത്തുമ്പുകളാണ് കഴിക്കുന്നത്. ഭക്ഷണത്തില്‍ 80 ശതമാനവും നാരുകളാണെന്ന് ഗവേഷകര്‍ പറയുന്നു.
വെജിറ്റേറിയന്‍ ചിലന്തികളെ കണ്ടെത്തി
Reviewed by Mash
on
18:56
Rating:
No comments: