സൗരസുനാമി

ന്യൂയോര്‍ക്ക്‌: അത്യപൂര്‍വമായി സംഭവിക്കുന്ന സൂര്യന്റെ പ്രഭാവികിരണം നാസയുടെ രണ്ട്‌ ഉപഗ്രഹങ്ങള്‍ ചിത്രീകരിച്ചു. സെപ്‌റ്റംബര്‍ 26,27 തീയതികളിലായി മുപ്പതു മണിക്കൂറിലേറെ നീണ്ടുനിന്ന സൗരപ്രതിഭാസമാണു ചിത്രീകരിച്ചത്‌. സൗരസുനാമി എന്നറിയപ്പെടുന്ന മഹാസ്‌ഫോടനമാണ്‌ ഈ പ്രതിഭാസം. കൊറോണല്‍ മാസ്‌ എജക്ഷന്‍ (സി.എം.ഇ) എന്നറിയപ്പെടുന്ന ഈ സൗരസുനാമി സൃഷ്‌ടിക്കുന്ന ജ്വാലകള്‍ തിരമാലകളെപ്പോലെ സൂര്യന്റെ പ്രതലത്തിലൂടെ വ്യാപിക്കുകയാണു ചെയ്യുക.

മണിക്കൂറില്‍ പത്തുലക്ഷം കിലോമീറ്റര്‍വരെ ഈ ജ്വാലകള്‍ വ്യാപിക്കും. പ്രതിവര്‍ഷം ലോകമെമ്പാടും ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ 200 കോടി ഇരട്ടി ഊര്‍ജമാണ്‌ ഈ പ്രതിഭാസം ഉല്‍പാദിപ്പിക്കുന്നത്‌
സൗരസുനാമി സൗരസുനാമി Reviewed by Mash on 18:46 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.