ചൊവ്വയില്‍ 'തലയോട്ടി'


ചൊവ്വയില്‍ മനുഷ്യന്റെ തലയോട്ടി!. നാസയുടെ ബഹിരാകാശ വാഹനം സ്‌പിരിറ്റ്‌ എടുത്ത ചിത്രങ്ങളില്‍ നിന്നാണ്‌ തലയോട്ടി രൂപം കണ്ടെത്തിയത്‌. സ്‌പിരിറ്റ്‌ എടുത്ത ചിത്രങ്ങളില്‍ തലയോട്ടിയുടെ രൂപം ഓസ്‌ട്രേലിയക്കാരനായ മൈക്കിള്‍ മിഡില്‍ടണ്‍ ആണ്‌ ആദ്യം ശ്രദ്ധിച്ചത്‌. ചൊവ്വയിലെ മണ്ണില്‍ ഉയര്‍ന്നു നില്‍ക്കുംപോലെയാണ്‌ ഈ രൂപം. തലയോട്ടി രൂപം പാറയല്ലെന്നാണ്‌ മിഡില്‍ടണിന്റെ വാദം. ചൊവ്വയിലെ കാലാവസ്‌ഥയില്‍ ഇത്തരം രൂപങ്ങള്‍ ഉണ്ടാകില്ലെന്നാണ്‌ ഇദ്ദേഹം വ്യക്‌തമാക്കി. ചിത്രത്തില്‍ കാണുന്ന മറ്റു പാറകളെ അപേക്ഷിച്ച്‌ തലയോട്ടി രൂപത്തിന്റെ പ്രതലം പരുപരുത്തതല്ലെന്നും അദ്ദേഹം വാദിക്കുന്നു.

എന്നാല്‍ ഈ ചിത്രം നാസ കെട്ടിച്ചമച്ചതാണെന്നാണ്‌ ചൊവ്വ ഗവേഷകനായ ജെ.പി. സ്‌ക്കിപ്പറുടെ വാദം. തലയോട്ടി യഥാര്‍ത്ഥമാണെങ്കില്‍ അത്‌ വലിയ കണ്ടു പിടുത്തമായി നാസതന്നെ അവതരിപ്പിക്കുമായിരുന്നു. അതിന്‌ ഓസ്‌ട്രേലിയന്‍ വിശദീകരണത്തിന്‌ കാത്തു നില്‍ക്കുകയില്ലായിരുന്നെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചൊവ്വ ഗവേഷണത്തിനായാണ്‌ നാസ സ്‌പിരിറ
്റ്‌ ബഹിരാകാശ വാഹനം അയച്ചത്‌. 2004 ജനുവരി നാലിന്‌ സ്‌പിരിറ്റ്‌ ചൊവ്വ ഉപരിതലത്തിലെത്തി.
ചൊവ്വയില്‍ 'തലയോട്ടി' ചൊവ്വയില്‍ 'തലയോട്ടി' Reviewed by Mash on 17:52 Rating: 5

2 comments:

  1. നല്ല ഉദ്യമം. എല്ലാവിധ ആശംസകളും..

    ReplyDelete

Copyright © 2011 ഹരിശ്രീ ... Powered by Blogger.