വരുന്നൂ ഭാഷയറിയും കമ്പ്യൂട്ടറുകള്‍[Computer]


കമ്പ്യൂട്ടറിനു മുന്നില്‍ നിന്നു സംസാരിക്കുമ്പോള്‍ സൂക്ഷിക്കുക. നിങ്ങളുടെ ഭാഷയെ തിരിച്ചറിയാന്‍ കമ്പ്യൂട്ടറുകള്‍ക്കാകും. ചുണ്ടുകളുടെ ചലനമനുസരിച്ചാണ്‌ കമ്പ്യൂട്ടറുകള്‍ ഭാഷകളെ തിരിച്ചറിയുക. ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ ആഗ്ലിയയാണ്‌ പുതിയ സംരംഭത്തിനു പിന്നില്‍.

ചുണ്ടുകളുടെ ചലനത്തിന്റെ അടിസ്‌ഥാനത്തില്‍ വാക്കുകള്‍ തിരിച്ചറിയുന്ന കമ്പ്യൂട്ടറുകള്‍ക്കായുള്ള ശ്രമങ്ങള്‍ക്ക്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. എന്നാല്‍ ഭാഷ തിരിച്ചറിയുന്ന സോഫ്‌റ്റ്വേറുകള്‍ പുതു തരംഗമാണ്‌.

പരീക്ഷണ ഘട്ടത്തില്‍ ഇംഗ്ലീഷ്‌ , ഫ്രഞ്ച്‌, ജര്‍മന്‍, അറബിക്‌, മാന്‍ഡറിന്‍, കാതോനീസ്‌ , ഇറ്റാലിയന്‍, പോളിഷ്‌ , റഷ്യന്‍ ഭാഷകള്‍ സോഫ്‌റ്റ്വേറിന്‌ തിരിച്ചറിയാനാകും.

വിവിധ ഭാഷകള്‍ സംസാരിക്കുമ്പോള്‍ ചുണ്ടുകളുടെ ചലനം നിരീക്ഷിച്ചത്‌ കൗതുകകരമായിരുന്നെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ പ്രൊഫ. കോക്‌സ് പറഞ്ഞു.

ഉദാഹരണമായി ഫ്രഞ്ചു ഭാഷ സംസാരിക്കുമ്പോള്‍ ചുണ്ടുകളുടെ ചലനം വേഗതയേറിയതാണ്‌. എന്നാല്‍ അറബി സംസാരിക്കുമ്പോള്‍ നാക്കിനെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു.

പുതിയ കണ്ടെത്തലുകള്‍ ബധിരര്‍ക്ക്‌ സഹായകരമാകുമെന്നാണ്‌ ഗവേഷകരുടെ അവകാശവാദം.
വരുന്നൂ ഭാഷയറിയും കമ്പ്യൂട്ടറുകള്‍[Computer] വരുന്നൂ ഭാഷയറിയും കമ്പ്യൂട്ടറുകള്‍[Computer] Reviewed by Mash on 17:38 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.