കാക്കകളുടെ 'യശസുയര്‍ത്തി' ബെറ്റി
കാക്കകളുടെ ബുദ്ധി ശാസ്‌ത്രീയമായി തെളിയിച്ചത് ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാലയാണ്. ബെറ്റി എന്ന കാലിഡോണിയന്‍ കാക്കയാണ് മനുഷ്യന്റെ പരീക്ഷണത്തില്‍ ജയിച്ച് കാക്കകളുടെ അഭിമാനമായത്. ഒരേ ലക്ഷ്യത്തിനായി മൂന്ന് ഉപകരണങ്ങളാണ് ബെറ്റി ഉപയോഗിച്ചത്. കാക്കകള്‍ക്ക് ലക്ഷ്യത്തിനായി ആസൂത്രണം നടത്താനും ആവശ്യമായ ഉപകരണങ്ങള്‍ കണ്ടെത്താനുമുള്ള കഴിവിനെയാണ് ബെറ്റിയിലൂടെ ഗവേഷകര്‍ തെളിയിച്ചത്. മനുഷ്യന്‍ കഴിഞ്ഞാല്‍ പരിശീലനം കൂടാതെ ഉപകരണങ്ങള്‍ ഏറ്റവും നന്നായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. ഭക്ഷണ ഇതര വസ്‌തുക്കളെ ശ്രദ്ധിക്കുന്നതും അവയെ ആവശ്യത്തിനായി വിനിയോഗിക്കുന്നതും ബുദ്ധിയുടെ തെളിവാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബെറ്റി ശ്രദ്ധിക്കുക മാത്രമല്ല കൃത്യമായ ക്രമത്തില്‍ ഉപയോഗിക്കുകയും ചെയ്‌തു. ഒരു മേശയില്‍ ഭക്ഷണവും നാലു ഉപകരണങ്ങളും സജീകരിച്ചായിരുന്നു പരീക്ഷണം. കാക്കയ്‌ക്ക് നേരിട്ട് ഭക്ഷണത്തിലേക്ക് എത്തിച്ചേരാന്‍ കഴിയാത്ത വിധത്തില്‍ തടസങ്ങളും ക്രമീകരിച്ചു. മേശയിലുള്ള ഉപകരണങ്ങള്‍ ഒന്നൊന്നായി ഉപയോഗിച്ച് തടസങ്ങള്‍ മറികടക്കുംവിധമായിരുന്നു ക്രമീകരണം. നാലുകാക്കകളെയാണ് പരീക്ഷണത്തിനുപയോഗിച്ചത്. മൂന്നു പേരും ലക്ഷ്യത്തിലെത്തി. എങ്കിലും ആ്യം ലക്ഷ്യത്തിലെത്തിയ ബെറ്റിയക്കാണ് 'ബുദ്ധി' കൂടുതലത്രേ. |
കാക്കകളുടെ 'യശസുയര്‍ത്തി' ബെറ്റി
Reviewed by Mash
on
04:31
Rating:
No comments: