വ്യത്യസ്‌ത നിറത്തിലുള്ള വാഴക്കുല കൗതുകമാകുന്നു


ഈരാറ്റുപേട്ട: വ്യത്യസ്‌ത വര്‍ണങ്ങളിലുള്ള വാഴക്കുല കൗതുകമാകുന്നു. സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡിന്‌ സമീപമുള്ള വാഴക്കുല വ്യാപാരിക്കാണ്‌ ഹൈറേഞ്ചില്‍നിന്ന്‌ ഇരുനിറങ്ങളുള്ള നാടന്‍ പൂവന്‍കുല ലഭിച്ചത്‌. വയലറ്റും പച്ചയും നിറങ്ങളുള്ള കുല വില്‍ക്കാതെ മാറ്റിവയ്‌ക്കുകയായിരുന്നു. എന്നാല്‍ കായ്‌കള്‍ പഴുത്തപ്പോള്‍ വയലറ്റും മഞ്ഞയും നിറമായി. നിറഭേദം കൊണ്ട്‌ കൗതുകമായ വാഴക്കുല കടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്‌.
വ്യത്യസ്‌ത നിറത്തിലുള്ള വാഴക്കുല കൗതുകമാകുന്നു വ്യത്യസ്‌ത നിറത്തിലുള്ള വാഴക്കുല കൗതുകമാകുന്നു Reviewed by Mash on 20:47 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.