പാര്‍ലമെന്റ് മന്ദിരം
പാര്‍ലമെന്റ് മന്ദിരത്തെ അനുസ്‌മരിപ്പിച്ച് മിത്‌വാലിയിലെ യോഗിനി ക്ഷേത്രം | ||
ബ്രിട്ടീഷ് ആര്‍ക്കിടെക്‌റ്റുകളായ എഡിവിന്‍ ലുത്‌യന്‍സും ഹെര്‍ബര്‍ട്ട് ബേക്കറും പാര്‍ലമെന്റ് മന്ദിരം രൂപകല്‍പന ചെയ്യുമ്പോള്‍ മാതൃകയാക്കിയത് എട്ടാം നൂറ്റാണ്ടില്‍ പണിത ചൗസാത്ത് യോഗിനി ക്ഷേത്രമാണ്. ചരിത്രമുറങ്ങുന്ന ഗ്വാളിയോറിനു നാല്‍പതു കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രം വാസ്‌തുവിദ്യയുടെ മികച്ച ഉദാഹരണമാണ്. നൂറിലധികം കല്‍ത്തൂണുകളിലാണ് 170 അടി വ്യാസമുള്ള ക്ഷേത്രം നിലനില്‍ക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയെ താങ്ങുന്നതാകട്ടെ 144 ഗ്രാനൈറ്റ് തൂണുകളും. ക്ഷേത്രത്തിലെ ചുറ്റുവരാന്തയോടുചേര്‍ന്നുള്ള 64 മുറികളില്‍ ഒരോന്നിലും ശിവനെ പ്രതിഷ്‌ഠിച്ചിട്ടുണ്ട്. നടുക്കായി ശിവക്ഷേത്രവും സ്‌ഥിതി ചെയ്യുന്നു. വിശാലമായ നടുമുറ്റം പാര്‍ലന്റെ് മന്ദിരത്തിന്റെ ചുറ്റുവട്ടത്തെ അനുസ്‌മരിപ്പിക്കുന്നതാണ്. ചൗസാത്ത് എന്നാല്‍ അറുപത്തിനാല്. ശക്‌തിയുടെ പ്രതീകമായ അറുപത്തിനാലു യോഗിനിമാര്‍ ശിവനൊപ്പമുള്ള വിഗ്രഹങ്ങളും ഒരിക്കല്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. എന്നാല്‍ യോഗിനിമാരുടെ വിഗ്രഹങ്ങളധികവും മോഷണം പോയി. ചിലത് ഇന്ത്യയിലെ വിവിധ മ്യൂസിയങ്ങളില്‍ സൂക്ഷിക്കുന്നു. പ്രതിഹാരാ രാജാക്കന്‍മാരുടെ കാലത്ത് പണിതീര്‍ത്ത ചൗസാത്ത് യോഗിനി ക്ഷേത്രം ഒരിക്കല്‍ താന്ത്രിക ആചാരങ്ങളുടെ കേന്ദ്രമായിരുന്നു. |
പാര്‍ലമെന്റ് മന്ദിരം
Reviewed by Mash
on
01:14
Rating:
No comments: