ഭൂമിക്കു സമാനമായ ഗ്രഹം കണ്ടെത്തി

ഹാറ്റ്‌ഫീല്‍ഡ്‌(ഇംഗ്ലണ്ട്‌): ഭൂമിക്കു സമാനമായ മറ്റൊരു ഗ്രഹത്തെ സൗരയൂഥത്തിനു പുറത്ത്‌ യൂറോപ്യന്‍ ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തി. ഗ്ലീസ്‌ 581 ഇ എന്നു പേരിട്ടിരിക്കുന്ന ഗ്രഹം ഭൂമിയെക്കാള്‍ രണ്ടു മടങ്ങു ചെറുതും പാറക്കെട്ടുകള്‍ നിറഞ്ഞതുമാണ്‌. 

സൗരയൂഥത്തിനു പുറത്തുള്ള നക്ഷത്രത്തെ 3.15 ദിവസം കൊണ്ടു വലംവയ്‌ക്കുന്ന ഗ്ലീസ്‌ 581 ഇ ഭൂമിയില്‍നിന്ന്‌ 20.5 പ്രകാശവര്‍ഷം അകലെയാണ്‌. 

ജീവനു സാധ്യതയുള്ള മേഖലയ്‌ക്കു പുറത്താണ്‌ ഗ്രഹം സ്‌ഥിതി ചെയ്യുന്നത്‌. സൗരയൂഥത്തിനു പുറത്തുള്ളതില്‍ ഏറ്റവും ചെറിയ ഗ്രഹത്തെയാണു കണ്ടെത്തിയതെന്ന്‌ ശാസ്‌ത്രജ്‌ഞര്‍ അവകാശപ്പെട്ടു. നിരവധി ഗ്രഹങ്ങളെ സൗരയൂഥത്തിനു പുറത്ത്‌ കണ്ടെത്തിയിട്ടുണെങ്കിലും അവയെല്ലാം ഭൂമിയെ ആയിരം തവണ വിഴുങ്ങാന്‍ തക്ക വലിപ്പമുള്ളതാണ്‌. 2007-ല്‍ കണ്ടെത്തിയ ഗ്ലീസ്‌ 581 ഡി എന്ന ഗ്രഹത്തിന്റെ ഭ്രമണപഥവും ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തി. 

ജീവനു സാധ്യതയുള്ള മേഖലയില്‍ സ്‌ഥിതി ചെയ്യുന്ന ഗ്രഹത്തില്‍ ആഴമേറിയ സമുദ്രം ഉണ്ടാവാനുള്ള സാധ്യത തള്ളക്കളയാനാകില്ലെന്നു ശാസ്‌ത്രജ്‌ഞര്‍ കരുതുന്നു.
 
ഭൂമിക്കു സമാനമായ ഗ്രഹം കണ്ടെത്തി ഭൂമിക്കു സമാനമായ ഗ്രഹം കണ്ടെത്തി Reviewed by Mash on 21:28 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.