കുളത്തൂപ്പുഴയില്‍ നിറംമാറുന്ന ാമ്പ് കൗതുകമായി
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ആനക്കൂട് ഗണപതി ക്ഷേത്രത്തിനു മുന്നിലെ വിളക്കുകാലില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ അപൂര്‍വ്വ ഇനത്തില്‍ പെട്ട പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. കനം കുറഞ്ഞ പാമ്പിന് ഒന്നര അടിയോളം നീളമുണ്ട്. കറുപ്പില്‍ ചുവപ്പും സ്വര്‍ണ്ണനിറവുമുള്ള ചുറ്റുവരകളോടു കൂടിയ പാമ്പിന്റെ അടിഭാഗം പച്ചകലര്‍ന്ന ഇളം മഞ്ഞയാണ്. ഇത് കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തി. ചുവപ്പു നിറം ഇടയ്‌ക്കിടെ മങ്ങി സ്വര്‍ണ്ണ നിറത്തിലേക്ക് മാറുന്നതും വീണ്ടും ചുവന്ന് പൂര്‍വ്വ സ്‌ഥിതിയിലെത്തുന്നതും കാണാന്‍ നിരവധി പേരെത്തിയിരുന്നു. ഏകദേശം രണ്ടുമണിക്കൂറോളം ക്ഷേത്രത്തിനു മുന്നിലുള്ള ചുറ്റുവിളക്കു കാലില്‍ കയറിയിരുന്ന പാമ്പിന്‍കുഞ്ഞ് ആള്‍ക്കൂട്ടം വര്‍ദ്ധിച്ചതോടെ തൊട്ടടുത്ത പൊത്തിനുള്ളിലേക്ക് കയറിമറഞ്ഞു. |
കുളത്തൂപ്പുഴയില്‍ നിറംമാറുന്ന ാമ്പ് കൗതുകമായി
Reviewed by Mash
on
21:04
Rating:
No comments: