കാഴ്ചശക്തിക്ക് വീഡിയോ ഗെയിം








വീഡിയോ ഗെയിം കളിച്ചാല്‍ കാഴ്ച പോകുമെന്ന ഭീതി ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍
അതെല്ലാം മറന്നേക്കൂ. വീഡിയോ ഗെയിം സ്ഥിരമായി കളിക്കുന്നവരുടെ കാഴ്ച ശക്തി
വര്‍ധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നാച്വര്‍ എന്ന മാഗസിന്‍
പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ശാ‍സ്ത്രജ്ഞരുടെ ഏറ്റവും പുതിയ കണ്ടെത്തല്‍
വ്യക്തമാക്കുന്നത്‍.

കമ്പ്യൂട്ടറിന് മുന്നിലിരുന്ന് വീഡിയോ ഗെയിം കളിക്കുന്നത് കാഴ്ച ശക്തി കുറയ്ക്കുമെന്ന്

നേരത്തെ നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കളിക്കളത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധയോടെ വീക്ഷിക്കുന്നതിലൂടെ

ഒരാളുടെ കാഴ്ച ശക്തി വര്‍ധിപ്പിക്കും. നാച്വര്‍ ന്യൂറോസയന്‍സ് നടത്തിയ പഠനപ്രകാരം

വീഡിയോ ഗെയിം കളിക്കുന്നവര്‍ക്കാണ് കാഴ്ച ശക്തിയില്‍ ഏറെ നേട്ടം

കണ്ടെത്തിയത്. ഇത്തരക്കാരുടെ കോണ്ട്രസ്റ്റ് സംവേദനക്ഷമയും ഏറെ മുന്നിലായിരിക്കു

മത്രെ.

റോചെസ്റ്റര്‍ സര്‍വകലാശാ‍ലയിലെ ഒരു സംഘം ഗവേഷകര്‍ വീഡിയോ ഗെയിം

കളിക്കാരില്‍ നടത്തിയ പഠനത്തിലൂടെയാണ് ഇത്തരമൊരു കണ്ടെത്തല്‍. നോന്‍

ആക്സന്‍ ഗെയിം കളിക്കുന്നവരേക്കാളും കാഴ്ച ശക്തി കൂടുതുലുള്ളത് ആക്സന്‍ ഗെയിം

കളിക്കുന്നവരിലാണെന്നും പഠനക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു കൂട്ടം വിദ്യാര്‍ഥികളെ

രണ്ട് സംഘങ്ങളാക്കി തിരിച്ച് ആക്സനും നോണ്‍ ആക്സന്‍ ഗെയിമുകള്‍ കളിപ്പിച്ചാണ്

പഠനം നടത്തിയത്.

കാഴ്ചശക്തിക്ക് വീഡിയോ ഗെയിം കാഴ്ചശക്തിക്ക് വീഡിയോ ഗെയിം Reviewed by Mash on 20:59 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.