ഇന്ത്യയുടെ മനസറിയാന്‍ ബി.ബി.സിയുടെ ട്രെയിന്‍
ട്രെയിനിലാണ് സംഘത്തിന്റെ നാടുചുറ്റല്‍. വെറുതെ രാജ്യം കണ്ടറിയുക എന്നതിനപ്പുറം തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുന്ന പ്രാദേശികസ്വാധീന ഘടകങ്ങളെക്കുറിച്ചു റിപ്പോര്‍ട്ടുകള്‍ തയാറാക്കുകയെന്ന ലക്ഷ്യത്തിനൊപ്പം സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥ ആഗോള സാമ്പത്തിക രംഗത്തിന് ഉത്തേജനം നല്‍കിയെന്നതെങ്ങനെയാണെന്ന് പുറത്തുകൊണ്ടു വരികയെന്ന ദൗത്യവും ബി.ബി.സി. ജേര്‍ണലിസ്‌റ്റുകളുടെ യാത്രയ്‌ക്കുണ്ട്. ഡല്‍ഹി സഫ്‌ദാര്‍ജംഗ് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ഇന്നലെ ബി.ബി.സി. ട്രെയിന്‍ യാത്ര തുടങ്ങി. ആദ്യ ലക്ഷ്യസ്‌ഥാനം അഹമ്മദാബാദ് ആയിരുന്നു. മൂന്നാഴ്‌ച ദൈര്‍ഘ്യമുള്ള പര്യടനം മുംബൈ, ഹൈദരാബാദ്, ഭുവനേശ്വര്‍, കൊല്‍ക്കൊത്ത, പട്‌്ന, അലഹബാദ് വഴി ഡല്‍ഹിയില്‍ അവസാനിക്കും. ഗോധ്ര കലാപത്തിനു ശേഷമുള്ള ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പ്രതിഛായ, ഹൈദരാബാദിലെ പാര്‍ശ്വവല്‍ക്കരണവും ഇ-ഗവേര്‍ണന്‍സും, ഭുവനേശ്വറിലെ മാവോയിസ്‌റ്റുകളുടെ സ്വാധീനം, അലഹബാദിലെയും പട്‌നയിലെയും ജാതി യുദ്ധവും-രാഷ്‌ട്രീയത്തിലെ കുറ്റകൃത്യങ്ങളും... തുടങ്ങിയവയെല്ലാം ബി.ബി.സി. സംഘം പഠനവിഷയമാക്കും. ബി.ബി.സി. വേള്‍ഡ് ന്യൂസ് അസൈന്‍മെന്റ് എഡിറ്റര്‍ മാര്‍ക് പെരോയാണ് സംഘത്തെ നയിക്കുന്നത്. ബി.ബി.സിയുടെ വിദേശപ്രതിനിധികള്‍ക്കു പുറമേ അതിന്റെ ഇംഗ്ലീഷ്, ഹിന്ദി, ഉുറുദു, തമിഴ്, ബംഗാളി ഭാഷാസര്‍വീസുകളിലുള്ള പത്രപ്രവര്‍ത്തകരും സംഘത്തിലുണ്ട്. | ||
ഇന്ത്യയുടെ മനസറിയാന്‍ ബി.ബി.സിയുടെ ട്രെയിന്‍
Reviewed by Mash
on
18:15
Rating:
No comments: